Medical Card: GP Visit Card-ൽ നിന്ന് എങ്ങനെ വ്യത്യാസം?
Medical Card income limits explained - how it differs from the GP Visit Card
Medical Card ഉള്ളവർക്ക് GP visits മാത്രമല്ല, prescription medicines, dental, optical, ചില hospital services എല്ലാം free ആയി കിട്ടും — GP Visit Card-നേക്കാൾ കൂടുതൽ benefits ആണ്.
അതുകൊണ്ട് തന്നെ income limit GP Visit Card-നേക്കാൾ കുറവാണ്: 66 വയസ്സിന് താഴെ, തനിച്ചു താമസിക്കുന്ന ആൾക്ക് ആഴ്ചയിൽ ഏകദേശം €184 net income ആണ് limit.
70 വയസ്സിന് മുകളിലുള്ളവർക്ക് ഇത് കൂടുതലാണ് — gross income ആഴ്ചയിൽ €550 വരെ ഒറ്റയ്ക്ക് ഉള്ളവർക്ക്, couple-ന് €1,050 വരെ.
Rent, mortgage, childcare, travel-to-work expenses ഒക്കെ income calculation-ൽ നിന്ന് കിഴിക്കും — അതുകൊണ്ട് പലർക്കും തോന്നുന്നതിലും കൂടുതൽ chance ഉണ്ടാകാം eligible ആകാൻ.
Social welfare payment മാത്രം income ആയിട്ടുള്ളവർക്ക് limit നോക്കാതെ തന്നെ card കിട്ടും.
Exact eligibility check ചെയ്യാൻ HSE അല്ലെങ്കിൽ citizensinformation.ie നോക്കുക.